തിരുവനന്തപുരം: ഫ്രഞ്ച് എഴുത്തുകാരി ക്ലെയർ ലെ മിഷേൽ രചിച്ച തിരുവനന്തപുരം മൃഗശാലയിലെ ജോർജ് എന്ന  കടുവയുടെ കഥ പറയുന്ന 'ദി മിസ്റ്റീരിയസ് ജേർണൽ ഓഫ് മിസ്റ്റർ കാർബൺ ക്രോ - ദി സ്റ്റോറി ഓഫ് ജോർജ്' എന്ന പുസ്തകം പ്രകാശനം ചെയ്യാൻ ഒരുങ്ങുന്നു. ജുനവരി 20ന് വൈകിട്ട് 5:30ന് തിരുവനന്തപുരം വഴുതക്കാടുള്ള ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയൻസ് ഫ്രാൻസൈസ് ഡി ട്രിവാൻഡ്രത്തിൽ പുസ്തകം പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന് ശേഷം  എഴുത്തുകാരിയുമായുള്ള  സംവാദവും പരിപാടിയോട് അനുബന്ധിച്ചു നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രഞ്ച്, ഇംഗ്ലീഷ്  ഭാഷകളിൽ പുറത്തിറങ്ങുന്ന ദ്വിഭാഷാ പുസ്തകം ഫ്രഞ്ചിൽ  'Le verger des Hespérides' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെറോം ഗോർഡനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 2019-ൽ റൈറ്റിങ് റെസിഡൻസിക്കായിയാണ് ക്ലെയർ ലെ മിഷേൽ തിരുവനന്തപുരത്ത്‌ എത്തുന്നത്. മൃഗശാല സന്ദർശിച്ചപ്പോൾ തിരുവനന്തപുരം മൃഗശാലയിലെ ചീഫ് വെറ്ററിനറി സർജൻ  ഡോക്ടർ ജേക്കബ് അലക്സാണ്ടറാണ് ജോർജ്ജ് എന്ന കടുവയ്ക് ഒപ്പം  മറ്റു  മൃഗങ്ങളെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തത് . ഫ്രാൻസിലേക്ക് മടങ്ങിയെത്തിയ ക്ലെയർ 'ദി സ്റ്റോറി ഓഫ് ജോർജ്ജ്' എഴുതി.


ALSO READ : ഡാം നീന്തി കടന്ന് ചക്കകൊമ്പനെത്തി; കുട്ട വഞ്ചിയും ഉപകരണങ്ങളും നശിപ്പിച്ചു


മൃഗശാലയിലെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവനയിലൂടെയാണ് ക്ലെയർ ലെ മിഷേൽ കഥ പറയുന്നത്. ആഖ്യാതാവായ കാർബൺ ക്രോ ഒഴികെ എല്ലാ കഥാപാത്രങ്ങളും യഥാർഥമാണ്. പുസ്തകത്തിന്റെ ആഖ്യായന രീതിയിലൂടെ മൃഗങ്ങൾക്ക് ശബ്ദം നൽകുകയാണ് ക്ലെയർ.


അതേസമയം പുസ്തകത്തിൽ കേന്ദ്ര കഥാപാത്രമായ ജോർജ് 2021  ഡിസംബറിൽ ലോകത്തോട് വിട പറഞ്ഞു. ഫ്രാൻസിലെ സ്കൂളുകളിൽ കുട്ടികൾ ജോർജിന്റെ കഥ ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. ജോർജിനെ സംരക്ഷിച്ച ഡോക്ടർക്ക് നന്ദിസൂചകമായി കുറിപ്പുകളും കുട്ടികൾ എഴുതിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.