Kollam News: സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ
Kollam News: അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊല്ലം: സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ, അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് എന്നിവരെയാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം നടന്നത്.
Also Read: പാലക്കാട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊല കവർച്ചാശ്രമത്തിനിടെ
അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതുകണ്ട ഗിരികുമാർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പരിസരത്തെ വീട്ടിലെ സിസിടിവിയിൽനിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളിൽ നിന്നും പുറത്തുപോയ ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ ബന്ധുക്കൾ അനിയൻകുഞ്ഞിന്റെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ പൊങ്ങുകയിരുന്നു.
Also Read: അഴിമതി കേസ്: ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
വിവരമറിഞെത്തിയ ഇരവിപുരം എസ്ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കുന്നതിനിടെ അനിയൻകുഞ്ഞിന്റെ മൃതദേഹവും കുളത്തിൽ പൊങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. കൂലിപ്പണിക്കാരനായ അനിയൻകുഞ്ഞ് അവിവാഹിതനാണ്. മരിച്ച ഗിരികുമാർ കൊല്ലം ശ്രീനാരായണ കോളേജിലെ റിട്ട. സൂപ്രണ്ടാണ്. ഐസിഡിഎസ് സൂപ്പർവൈസറായ സീനാഗിരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടുമക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...