Chandrababu Naidu Arrested: അഴിമതി കേസ്: ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

Chandrababu Nairdu Arrested: ആന്ധ്രയിലെ നന്ത്യാലിൽ നിന്നും ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 08:29 AM IST
  • ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ
Chandrababu Naidu Arrested: അഴിമതി കേസ്: ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ബംഗളൂരു: ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നും ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

 

ഇന്ന് രാവിലെ ആറു മണിയോടെയാണ് നന്ത്യൽ പോലീസിലെ സിഐഡി വിഭാഗം നായിഡുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  അറസ്റ്റ് നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണെന്ന്  നന്ത്യാൽ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു.  ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞതായിട്ടാണ് റിപ്പോർട്ട്. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തുകയും.  ആ സമയം നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവ സ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

നായിഡുവിന്റെ മകൻ നാരാ ലോകേഷും പോലീസ് കസ്റ്റഡിയിലാണ്. നായിഡുവിന്റെ മെഡിക്കൽ പരിശോധനകൾക്കു ശേഷം വിജയവാഡയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.  പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന രംഗത്തെത്തി  മണിക്കൂറുകൾക്കകമായിരുന്നു ഈ അറസ്റ്റ്. പത്ത് വർഷക്കാലം ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു 73 കാരനായ ചന്ദ്രബാബു നായിഡു. സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നതാണ് കേസ്. ഈ കേസിലെ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News