മലപ്പുറം: മഞ്ചേരിയിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം. ഞായറാഴച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ​ഗതാ​ഗതം സ്തംഭിച്ചു. ഇന്ധന ടാങ്കറിൽ ചോർച്ച കണ്ടെത്തിയതോടെ മറ്റൊരു ടാങ്കർ എത്തിച്ച് ഇന്ധനം മാറ്റിയ ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്. പിന്നീട് ക്രെയിൻ ഉപയോ​ഗിച്ച് ടാങ്കർ റോഡിൽ നിന്ന് മാറ്റി. ആനക്കയം ഭാ​ഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: KSRTC bus accident: അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്


കണ്ണൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു


കണ്ണൂർ: കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്.


നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാൻ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച ശേഷം റോഡരികിൽ നിൽക്കുന്ന ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.