ഭക്തി സാന്ദ്രമായി പൗർണമിക്കാവ്; അഘോരി സന്യാസിയുടെ നേതൃത്വത്തിൽ മഹാ കാളിക യാഗം
വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ അഘോരി സന്യാസിയുടെ നേതൃത്വത്തിൽ മഹാ കാളിക യാഗം പുരോഗമിക്കുന്നു
തിരുവനന്തപുരം :വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ അഘോരി സന്യാസിയുടെ നേതൃത്വത്തിൽ മഹാ കാളിക യാഗം പുരോഗമിക്കുന്നു. അഘോരി സന്ന്യാസിമാർക്കിടയിൽ മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് പൗർണമി കാവിൽ എത്തിയത്. രാജ്യത്തെ യാജ്ഞികചരിത്രത്തിൽ ആദ്യമായി നിരവധി ശക്തിപീഠങ്ങൾ ഒന്നിച്ചുചേർന്നു നടത്തുന്ന മഹാകാളികായാഗമെന്നതാണ് പൗർണമിക്കാവിലെ പ്രത്യേകത.
അഘോരി സന്ന്യാസിമാർക്കിടയിൽ മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് പൗർണമി കാവിലെ മഹാ കാളിക യാഗത്തിന് നേതൃത്വം നൽകാൻ എത്തിയത്. ഹിമാലയസാനുക്കളിൽ തപസ്സനുഷ്ഠിക്കുന്ന 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യയിലെത്തുന്നത്. വെള്ളിയാഴ്ച മുതൽ ഉള്ള മഹാ കാളിക യാഗം അദേഹത്തിന്റെ കാർമികത്വത്തിൽ ആണ് നടക്കുന്നത്. ഇനിയുള്ള കാളിക യാഗം രൗദ്രതയുടെ മൂർധന്യത്തിൽ എത്തും. അഘോരി സന്യാസിമാരെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് പൗർണമി കാവിലേക്ക് എത്തുന്നത്.
രാജ്യത്തെ യാജ്ഞികചരിത്രത്തിൽ ആദ്യമായി നിരവധി ശക്തിപീഠങ്ങൾ ഒന്നിച്ചുചേർന്നു നടത്തുന്ന മഹാകാളികായാഗമെന്നതാണ് പൗർണമിക്കാവിലെ പ്രത്യേകത. മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുതൽക്കുള്ള പ്രമുഖ ആചാര്യന്മാരാണ് മഹാകാളികായാഗത്തിനു നേതൃത്വം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...