പാലക്കാട്‌: പാലക്കാട്‌ വന്‍ ലഹരി വേട്ട. 15 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ ഷെബീര്‍ അലി, സലിം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കന്‍ കേരളത്തില്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്ത ശേഷമാണ് ഇവര്‍ മണ്ണാര്‍ക്കാട് എത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


മൈസൂരില്‍ നിന്നും പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംശയം തോന്നാതിരിക്കാന്‍ ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.