Vettaiyan Teaser: ആവേശമുണർത്തി 'വേട്ടയൻ' ടീസറെത്തി; രജനി ചിത്രം തിയേറ്ററുകളിലേക്ക്

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ.    

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 10:14 PM IST
  • അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്.
  • ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ ട്രന്റിം​ഗ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു.
Vettaiyan Teaser: ആവേശമുണർത്തി 'വേട്ടയൻ' ടീസറെത്തി; രജനി ചിത്രം തിയേറ്ററുകളിലേക്ക്

ര‍ജനീകാന്ത് നായകനാകുന്ന വേട്ടയന്റെ ടീസർ പുറത്തുവിട്ടു. 1 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നതെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ഒരു മില്യൺ ആളുകൾ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. ഏറെ പ്രേക്ഷകപ്രീതി നേടിയ ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. 

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ ട്രന്റിം​ഗ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മഞ്ജു വാര്യരും ആടി തകർത്ത ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 

Also Read: Kaviyoor Ponnamma Passed Away: മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

 

രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ തിയറ്ററുകളിലെത്തും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News