തൃശൂർ: ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ മകൾക്കും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥർക്കുമൊപ്പം ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗോവ മുഖ്യമന്ത്രി പ്രമോദ് സാമ്പന്തിനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ,ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ​ഗോവ മുഖ്യമന്ത്രിക്ക് ദേവസ്വം ഡയറി ഉപഹാരമായി സമ്മാനിച്ചു. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംഘവും ക്ഷേത്ര ദർശനം നടത്തി. ​പ്രമോദ് സാമ്പന്തും മകളും തുലാഭാരം നടത്തി. ​ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മകളും കദളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്. ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, അസി.മാനേജർ ബിനു എന്നിവരുൾപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.


ALSO READ: Thrissur Pooram 2023: തൃശൂർ പൂര വിളംബരം ഇന്ന്; നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം


Thrissur Pooram 2023: വാനിൽ വർണ്ണ വിസ്മയമൊരുക്കി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്


തൃശൂർ: വാനിൽ വർണ്ണ വിസ്മയമൊരുക്കി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്.  പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഇത്തവണയും വെടിക്കെട്ടിൽ വ്യത്യസ്തകൾ പരീക്ഷിച്ചു. ഇരു വിഭാഗങ്ങളുടേയും മത്സരം കാണാൻ ആംകാക്ഷയോടെ എത്തിയത് പതിനായിരക്കണക്കിന്  പൂരപ്രേമികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് ആശങ്കയായിരുന്നെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നത് ആശ്വാസമായി.


ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കാണികളും ആവേശത്തിലായി.7.25ഓടെ  തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പെസോയുടെ കർശന നിയന്ത്രണത്തിലായിരുന്നു സാമ്പിൾ വെടിക്കെട്ട് . ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്.


അതേസമയം, ഇന്ന് തൃശൂർ പൂരത്തിന്റെ വിളംബരം നടക്കും. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും. ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. പതിനൊന്ന് മണിയോടെയാകും തെക്കേ ഗോപുര നട തുറക്കുക. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.