Thrissur Pooram 2023: തൃശൂർ പൂര വിളംബരം ഇന്ന്; നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം

Thrissur poora vilambaram: നട തുറക്കുന്നതോടെ കാത്തു നിൽക്കുന്ന പൂരപ്രേമികളിൽ ആഹ്ളാദാരവങ്ങളുടെ തിരയടിക്കും. ഇതോടെ പൂരചടങ്ങുകൾക്ക് തുടക്കമാകും.

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 08:41 AM IST
  • നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും
  • ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും
  • നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം
Thrissur Pooram 2023: തൃശൂർ പൂര വിളംബരം ഇന്ന്; നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും. ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. നെയ്തലക്കാവ് ഭഗവതി ആനപ്പുറത്ത് എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തും.

വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പിൽ പൂരം നടത്തുന്നതിന് അനുമതി തേടും. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിക്കുന്ന നെയ്തലക്കാവ് ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തെക്കേ ഗോപുരത്തിനുള്ളിലെത്തും. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര വാതിൽ  തുറക്കും.

നട തുറക്കുന്നതോടെ കാത്തു നിൽക്കുന്ന പൂരപ്രേമികളിൽ ആഹ്ളാദാരവങ്ങളുടെ തിരയടിക്കും. ഇതോടെ പൂരചടങ്ങുകൾക്ക് തുടക്കമാകും. പൂരത്തിനോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്.

ALSO READ: Thrissur Pooram 2023: പൂരത്തിനൊരുങ്ങി തൃശൂർ; തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം

മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരങ്ങളും നെറ്റി പട്ടങ്ങളുമൊക്കെയായി പൂരപ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഇരു ദേവസ്വങ്ങളും. തിരക്ക് പ്രമാണിച്ച് ശനിയാഴ്ച രാത്രി 12 വരെ ചമയപ്രദര്‍ശനം തുടരും. തൃശൂർ പൂരത്തിന്റെ വർണ്ണപ്പകിട്ടേറിയ ചടങ്ങായ ചമയ പ്രദർശനം മന്ത്രി കെ രാജൻ ആണ് ഉദ്​ഘാടനം ചെയ്തത്. തിരുവമ്പാടിയും പാറമേക്കാവും ആയിരത്തോളം കുടകളാണ് ഇത്തവണ കുടമാറ്റത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്.

നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. ഇരു വിഭാഗങ്ങളുടെും സ്പെഷൽ സസ്പെൻസ് കുടകൾ ഒഴികെയുള്ള കുടകളാണ് പ്രദർശനത്തിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News