കൊച്ചി: ഓണക്കലമെത്തി,  സ്വര്‍ണത്തിന് ആവശ്യക്കാരേറിയപ്പോള്‍  വിലയും കുറയുന്നു...


സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്.  4,820 രൂപയാണ് ഗ്രാമിന്‍റെ  വില. സ്വര്‍ണവിലയില്‍ രണ്ടാഴ്ചകൊണ്ട് പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവന് 38,560 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത് 
 
നാലുദിവസമായി 38,880 രൂപയില്‍തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്.  
 
അതേസമയം, ഉത്സവകാലമായതോടെ  വിപണി സജീവമാക്കാന്‍  വ്യാപാരികളും ആവേശത്തോടെ രംഗത്തുണ്ട്.  ഉപഭോക്തക്കളെ ആകര്‍ഷിക്കാന്‍  വൻ ഇളവുകളാണ്  ജ്വല്ലറി ഉടമകള്‍ പ്രഖ്യപിച്ചിരിയ്ക്കുന്നത്....