Gold Rate on July 14: തിളക്കമാര്‍ജ്ജിച്ച് വീണ്ടും മഞ്ഞ ലോഹം, രണ്ടു ദിവസത്തെ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില കുതിയ്ക്കുന്നു.  ഇന്ന് സ്വര്‍ണവിപണിയില്‍  160 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ട് ദിവസത്തില്‍  200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.  എന്നാല്‍ ഇന്ന് 160 രൂപ കൂടിയതോടെ  ഒരു പവന്‍ സ്വർണത്തിന്‍റെ വില  (8 ഗ്രാം) 37520 രൂപയായി ഉയര്‍ന്നു. 
ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,690 രൂപയാണ്. 


Also Read:   Cholera Outbreak: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധി, അമരാവതി ജില്ലയിൽ കോളറ വ്യാപനം രൂക്ഷം


22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വര്‍ദ്ധന രേഖപ്പെടുത്തി.  15 രൂപയാണ് ഒരു ഗ്രാമിന് വര്‍ദ്ധിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം 10 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്. 


Also Read:   Monkeypox Suspected In Kerala: സംസ്ഥാനത്ത് മങ്കി പോക്സെന്ന് സംശയം? യുഎഇയിൽ നിന്നും വന്ന ആൾ നിരീക്ഷണത്തിൽ!
 
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
 
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും  ഏറ്റവും  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.  


നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.