Monkeypox Suspected In Kerala: സംസ്ഥാനത്ത് മങ്കി പോക്സെന്ന് സംശയം? യുഎഇയിൽ നിന്നും വന്ന ആൾ നിരീക്ഷണത്തിൽ!

Monkeypox Suspected In Kerala: ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 04:33 PM IST
  • കേരളത്തിൽ കുരങ്ങ് വസൂരി സംശയിച്ച് ഒരാൾ നിരീക്ഷണത്തിൽ
  • വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് മങ്കി പോക്സ് ബാധ സംശയിക്കുന്നത്
  • ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്
Monkeypox Suspected In Kerala: സംസ്ഥാനത്ത് മങ്കി പോക്സെന്ന് സംശയം? യുഎഇയിൽ നിന്നും വന്ന ആൾ നിരീക്ഷണത്തിൽ!

തിരുവനന്തപുരം: Monkeypox Suspected In Kerala: കേരളത്തിൽ കുരങ്ങ് വസൂരി (Monkey Pox) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് മങ്കി പോക്സ് ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്നും ശേഖരിച്ച സാംപിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.  ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ്  റിപ്പോർട്ട്.  അതിനുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.   

Also Read: Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന

ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും  വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. യുഎഇയിൽ നേരത്തെ മങ്കിപോക്സ്‌ സ്ഥിരീകരിച്ചിരുന്നു.

പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാത്രമല്ല രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പടരാനിടയുണ്ടെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ വസൂരിയെ നേരിടാൻ ഉപയോഗിക്കാൻ അതേ വാക്സിനാണ് മങ്കിപോക്സിനും ണ് നൽകുന്നത്.  ഇത് ഏതാണ്ട് 85% ഫലപ്രദമാണ് എന്ന പറയുന്നത്.  മങ്കീപോക്സ്‌ ആദ്യമായി കണ്ടെത്തിയത് 1960 ൽ കോംഗോയിലാണ്.  പണി തലവേദന ദേഹത്ത് ചിക്കൻപോക്സ് പോലുള്ള കുരുക്കൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.  എങ്കിലും മങ്കീപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ  കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരുവെന്നുമാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News