Gold Rate today: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത് 560 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് (8 ഗ്രാം ) 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയിലാണ് ഇന്ന് വിപണി
Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് (8 ഗ്രാം ) 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയിലാണ് ഇന്ന് വിപണി
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ (Gold Rate) വര്‍ദ്ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്ച മുതല്‍ കുറവ് കണ്ടുതുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഗ്രാമിന് 4,525 രൂപയും, പവന് 36,200 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്.
ജൂലൈ 21, 22 തിയതികളില്‍ സ്വര്‍ണവില സാരമായി കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 560 രൂപയാണ് പവന് കുറഞ്ഞത്. എന്നാല്‍, ജൂലൈ 23ന് വീണ്ടും 120 രൂപ വര്‍ദ്ധിച്ചു. എന്നാല്‍ ഇന്ന് വിപണിയില്‍ മാറ്റമില്ല.
ജൂലൈ 16,20 തിയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണവില എത്തിയത്. പവന് 36,200 രൂപയായിരുന്നു വില. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്വര്‍ണവില ഒരു പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ജൂൺ 30ന് പവന് 35,000 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. അതേസമയം ജൂലൈ ഒന്നു മുതൽ സ്വര്‍ണ വിലയിൽ വര്‍ധനയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്വര്‍ണവിലയിൽ ചാഞ്ചാട്ടമുണ്ട്. കൂടിയും കുറഞ്ഞുമാണ് സ്വര്‍ണ വില.
Also Read: Gold Rate: കുതിച്ചുയര്‍ന്ന് സ്വര്‍ണവില, മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം) നോക്കാം
ബെംഗളൂരു: പവന്‍ 44,700 രൂപ
ചെന്നൈ: പവന്‍ 45,060 രൂപ
ഡല്‍ഹി: പവന്‍ 46,850 രൂപ
ഹൈദരാബാദ്: പവന്‍ 44,700 രൂപ
കൊല്‍ക്കത്ത: പവന്‍ 47,250 രൂപ
ലഖ്‌നൗ: പവന്‍ 46,850 രൂപ
മുംബൈ: പവന്‍ 46,870 രൂപ
സൂറത്ത്: പവന്‍ 47,200 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...