Gold Rate: കുതിച്ചുയര്‍ന്ന് സ്വര്‍ണവില, മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 21, 2021, 08:37 PM IST
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
Gold Rate: കുതിച്ചുയര്‍ന്ന് സ്വര്‍ണവില, മെയ് മാസത്തെ ഏറ്റവും  ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം

Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം,  ഈ സാമ്പത്തിക  വര്‍ഷം തുടക്കം മുതല്‍  സ്വര്‍ണവില  (Gold Rate) ഉയരുകയാണ്.  ഏപ്രിലില്‍ 1,720 രൂപയാണ് പവന് വര്‍ദ്ധിച്ചത്.   മെയ് മാസം ഇതുവരെ പവന് 1,440 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്   പവന് 35,040 രൂപ മെയ് 1, 2 തീയതികളിലാണ് രേഖപ്പെടുത്തിയത്. 

Also Read: UAE: പുതിയ നിയമഭേദഗതി, വിദേശികള്‍ക്ക്​ 100% നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം

അതേസമയം, മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ (Gold Price) കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.  മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം)  ചുവടെ: 

ബെംഗളൂരു: പവന്‍  36,480 രൂപ 
ചെന്നൈ: പവന്‍  36,680 രൂപ 
ഡല്‍ഹി: പവന്‍ 37,544 രൂപ 
ഹൈദരാബാദ്: പവന്‍ 35,480 രൂപ 
കൊല്‍ക്കത്ത: പവന്‍ 37,480 രൂപ 
മുംബൈ: പവന്‍ 36,800 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

  

Trending News