Gold Rate Today: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില.  കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില ഉയരുകയാണ്.  ഇന്ന് വിപണി ആരംഭിച്ച  ഉടന്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്  80  രൂപ കൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട്  1080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്.  


Also Read:  Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു


വിപണി നിരക്ക് അനുസരിച്ച്  ഇന്ന്  ഒരു പവൻ സ്വർണത്തിന്‍റെ വില  (8 ഗ്രാം) 38,280 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപയായിരുന്നു വര്‍ദ്ധിച്ചത്.  ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്  വിപണി വില 4,785 രൂപയാണ്. 


18 കാരറ്റ് സ്വർണത്തിന്‍റെ  വിലയും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഒരു ഗ്രാമിന് 5 രൂപയാണ് ഉയർന്നത്. ഇന്നലെ 35 രൂപ കൂടിയിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്. 


Also Read:   ATM Rule: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പണം ലഭിക്കില്ല


അതേസമയം, വിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍ സ്വര്‍ണ വില ഉയര്‍ന്നുതന്നെയാണ് നിലകൊള്ളുന്നത്. ഒക്ടോബര്‍ 1 ന് സ്വര്‍ണവില ഒരു പവന് 37,200 രൂപ ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില  വെറും ആറ് ദിവസത്തിനുള്ളില്‍ 38200 രൂപയിലെത്തി.  അടുത്തിടെ സ്വര്‍ണവില  ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്.  36,640   രൂപയായിരുന്നു അന്നത്തെ വില. 


സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്ന് 66 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.