Gold Rate Today: മൂന്നുദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധനവ്, ഇന്നത്തെ നിരക്കുകൾ അറിയാം
മൂന്ന് ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ വര്‍ദ്ധനവ്.
കൊച്ചി: മൂന്ന് ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ വര്‍ദ്ധനവ്.
ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് 35,920 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നിരക്ക്.
ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 44,900 രൂപയാണ് വില. അതേസമയം ചെന്നൈയിൽ 22 കാരറ്റ് സ്വർണത്തിന് 45,140 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 48,980 രൂപയാണ്. സംസ്ഥാന നികുതി, മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം വിവിധ നഗരങ്ങളിൽ സ്വർണ വില വ്യത്യാസപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ മാസം ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ജനുവരി 26 നാണ് രേഖപ്പെടുത്തിയത്. 36,720 രൂപ. ഏറ്റവും താഴ്ന്ന വില ജനുവരി 10ന് 35,600 രൂപയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഈ വില ഇടിവ് താൽക്കാലികമാണെന്നും 2022ൽ സ്വർണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...