Nedumbassery Gold Smuggling Case : നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ തെന്നിന്ത്യൻ നടിയുടെ പങ്കെന്ത്? നടിയെ കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ

ഇന്ന് രാവിലെയോടെ ചോദ്യം ചെയ്യലിനായി  അക്ഷര റെഡ്ഢി ഇഡി  ഓഫീസിലെത്തി.

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 03:43 PM IST
  • നടിയെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചെയ്യുന്നത്.
  • ഇന്ന് രാവിലെയോടെ ചോദ്യം ചെയ്യലിനായി അക്ഷര റെഡ്ഢി ഇഡി ഓഫീസിലെത്തി.
  • 2013 ൽ നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
  • കേസിൽ വടകര സ്വദേശിയായ ഫായിസും ബന്ധപ്പെട്ടിട്ടുണ്ട്.
Nedumbassery Gold Smuggling Case : നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ തെന്നിന്ത്യൻ നടിയുടെ പങ്കെന്ത്? നടിയെ കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ

Kochi : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ പ്രമുഖ കന്നഡ - തമിഴ് നടി അക്ഷര റെഡ്ഢിയെ ചോദ്യം ചെയ്യുന്നു. നടിയെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചെയ്യുന്നത്. ഇന്ന് രാവിലെയോടെ ചോദ്യം ചെയ്യലിനായി  അക്ഷര റെഡ്ഢി ഇഡി  ഓഫീസിലെത്തി.

2013 ൽ നടന്ന  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിൽ വടകര സ്വദേശിയായ ഫായിസും ബന്ധപ്പെട്ടിട്ടുണ്ട്. 2013 ൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.

ALSO READ: Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട; തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും

ഈ സ്വർണ്ണം വിവിധ ജ്വല്ലറികളിലേക്ക് എത്തിച്ചതാണെന്ന് ഇതിനെ തുടർന്ന് ഇഡി കണ്ടെത്തിയിരുന്നു. അതിനിടെ കേസിലെ മുഖ്യപ്രതിയായ ഫായിസിന് ഉന്നതതല ബന്ധങ്ങൾ ഉണ്ടെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതും വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ നടി അക്ഷര റെഡ്ഢിയെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News