Gold Rate Today: സ്വര്‍ണവിലയില്‍ ഇടിവ്, ഇന്ന് കുറഞ്ഞത് പവന് 80 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഫെബ്രുവരി 21ന് പവന് 80 രൂപയാണ് കുറഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഫെബ്രുവരി 21ന് പവന് 80 രൂപയാണ് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,590 രൂപയായി. ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.
കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നാണ് വീണ്ടും ചാഞ്ചാട്ടം ആരംഭിച്ചത്.
ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഈ മാസം 1, 2 തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.
Also Read: Vastu Tips: കുടുംബത്തിൽ സ്നേഹവും ഐശ്വര്യവും വര്‍ദ്ധിക്കും, ഈ കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി
കഴിഞ്ഞ 5 ദിവസത്തെ സ്വർണ്ണവില (8 ഗ്രാം) പട്ടിക ചുവടെ: -
ഫെബ്രുവരി 16- 36960, 36400
ഫെബ്രുവരി 17- 36, 640
ഫെബ്രുവരി 18- 37,040
ഫെബ്രുവരി 19- 36800
ഫെബ്രുവരി 20- 36800
ഫെബ്രുവരി 21- 36,720
ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...