തിരുവനന്തപുരം: വർക്ക്ഷോപ്പ് ഉദ്ഘാടനത്തിന് (Inauguration) മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണെ വിളിച്ചത് വ്യക്തി ബന്ധത്തിന്റെ പേരിലെന്നും നേരിട്ടാണ് ക്ഷണിച്ചതെന്നും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ. ജനാധിപത്യ അവകാശം ഉപയോ​ഗിച്ചാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീരാമകൃഷ്ണനുമായി (P Sreeramakrishnan) മറ്റ് ബന്ധങ്ങളില്ലെന്നും സന്ദീപ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ കോൺസുലേറ്റുമായി ബന്ധമില്ലെന്നും നിരപരാധിത്വം വരും കാലങ്ങളിൽ അറിയാമെന്നും സന്ദീപ് പറഞ്ഞു. കേസ് കോടതിയുടെ പരി​ഗണനയിലായതിനാൽ കൂടുതൽ ഒന്നും ഇക്കാര്യത്തിൽ പറയാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സന്ദീപ് ആവർത്തിച്ചു.


ALSO READ: Gold smuggling case | ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ


ഫൈസൽ ഫരീദിനെ അറിയില്ല. സരിത്ത് സുഹൃത്താണ്. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. സ്വപ്ന സഹായം ആവശ്യപ്പെട്ടതുകൊണ്ടാണ് സഹായിച്ചത്. താനാണ് അഭിഭാഷകനെ ഏർപ്പാടാക്കിയതെന്നും ഇതിന്റെ ഭാ​ഗമായാണ് സ്വപ്നക്കൊപ്പം ബം​ഗളൂരുവിലേക്ക് പോയതെന്നും സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഒരു വർഷവും മൂന്ന് മാസവും സന്ദീപ് നായർ ശിക്ഷ അനുഭവിച്ചു. ഡോളർക്കടത്ത് കേസിലെ ആറാം പ്രതിയായിരുന്നു സന്ദീപ്. കോഫെപോസ കേസിൽ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.