Gold smuggling case | ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇഡി പറഞ്ഞതെന്നും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 09:03 PM IST
  • സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല
  • ഡോളർ കടത്തിയതായി തനിക്ക് അറിവില്ല
  • തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്
  • നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഇഡി ആവശ്യപ്പെട്ടിരുന്നു എന്നാൽ ആ രേഖകളൊന്നും അവർ കോടതിയിൽ ഹാജരാക്കിയില്ലെന്നും സന്ദീപ് പറഞ്ഞു
Gold smuggling case | ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെ‍ന്റ് നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇഡി പറഞ്ഞതെന്നും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ (Main accused) സന്ദീപ് നായർ പറഞ്ഞു.

ഇന്ന് സന്ദീപ് നായർ ജയിൽ മോചിതനായിരുന്നു. പൂജപ്പുര ജയിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ. കോഫെപോസ കേസിൽ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്.

ALSO READ: Sandeep Nair Released | സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി, എല്ലാ പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട്

സരിത്താണ് തനിക്ക് സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത്. സ്വപ്നയെ സഹായിക്കാനാണ് ബം​ഗളൂരുവിലേക്ക് താൻ  ഒപ്പം പോയത്. അവർ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ് പോയത്. കേസിൽ അഭിഭാഷകനെ ഏർപ്പാടാക്കിയത് താനാണ്. അതിനാലാണ് അവർക്കൊപ്പം ബം​ഗളൂരുവിലേക്ക് പോയതെന്നും സന്ദീപ് പറഞ്ഞു.

സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ രേഖകളൊന്നും അവർ കോടതിയിൽ ഹാജരാക്കിയില്ലെന്നും സന്ദീപ് പറഞ്ഞു. ഒരു വർഷവും മൂന്ന് മാസവും സന്ദീപ് നായർ ശിക്ഷ അനുഭവിച്ചു. ഡോളർക്കടത്ത് കേസിലെ ആറാം പ്രതിയായിരുന്നു സന്ദീപ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News