കൊച്ചി:  സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.  അന്വേഷണത്തിൽ ശക്തമായി ഉറച്ചു നിൽക്കുന്ന പത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്.  കേസ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് ഇങ്ങനൊരു നീക്കം എന്നത് ശ്രദ്ധേയമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. സംഭവത്തില്‍ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.  ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്.  കേസിലെ തുടരന്വേഷണത്തെ ബാധിക്കുന്ന ഈ സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ കടുത്ത രാഷ്ട്രീയ ഇടപെടലാണ് എന്നാണ് സൂചന.  


Also read: സ്വര്‍ണ്ണക്കടത്ത്;ദക്ഷിണേന്ത്യയിലെ തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍!


കസ്റ്റംസ് ഉദ്യോഗസ്ഥനായ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്ക് കടന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കി എന്നാതാണ് സത്യം.  മലബാർ മേഖലയിൽ അന്വേഷണത്തിൽ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.  കഴിഞ്ഞ ദിവസം കോഴിക്കോട് ഓഫീസിലും ഇത്തരമൊരു ഉത്തരവിരക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. 


എങ്കിലും വിവാദങ്ങളെയൊക്കെ കാറ്റിൽ പറത്തിയാണ് ഇന്നലെ ഇങ്ങനൊരു ഉത്തരവ് പുറത്തിറക്കിയത്.  സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റ് യൂണിറ്റുകളിലേക്കാണ് മാറ്റിയത്.  ഈ തീരുമാനം ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  


Also read: രോഗപ്രതിരോധ ശേഷി വർധിപ്പിക്കണോ..? എന്നാൽ ഈ ജൂസുകൾ ശീലമാക്കൂ.. 


ഇതിനിടയിൽ കേസിൽ അറസ്റ്റിലായ സ്വപ്ന അടക്കമുള്ള മൂന്ന് പ്രതികളേയും അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യും.  ഇതിനുള്ള അനുമതി ഇന്നലെ ലഭിച്ചിരുന്നതുകൊണ്ട് മാറ്റമുണ്ടാകാൻ സാധ്യതയില്ല.