കൊച്ചി:സ്വര്‍ണ്ണകടത്തിലൂടെ ലഭിക്കുന്ന പണം വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഭീകരവാദത്തിലേക്ക് എത്തിയതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണ്ണം കടത്തിയതില്‍ ഭീകര ബന്ധത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ യ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണ്ണ കടത്തിലൂടെ കിട്ടിയ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതിന് പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചിലര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നു.
Also Read:സ്വർണ്ണക്കടത്ത് കേസ്: ഫൈസലിന്റെ വീട്ടിൽ NIA അറസ്റ്റ് വാറണ്ട് പതിപ്പിച്ചു
ഇതില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപെട്ട് തമിഴ്നാട് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ചിലരും ഉണ്ടെന്നാണ് വിവരം.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്ര നിലപാടുള്ള സംഘടനയ്ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായി സംശയം ഉണ്ട്,
ഈ സംഘടന നേരത്തെ തന്നെ തീവ്ര വാദ റിക്രൂട്ട്മെന്റിന്റെ പേരില്‍ സംശയത്തിന്‍റെ നിഴലിലാണ്.
കടത്തിയ സ്വര്‍ണ്ണം എത്തിച്ചേര്‍ന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനാണ് എന്‍ഐഎ ശ്രമിക്കുന്നത്.
മലപ്പുറം സ്വദേശി റമീസിനേയും മൂവാറ്റുപുഴ സ്വദേശി ജലാലിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ
സ്വര്‍ണ്ണം എത്തിച്ചേര്‍ന്ന കേന്ദ്രങ്ങള്‍ കണ്ടെത്താം എന്നാണ് എന്‍ഐഎയുടെ നിഗമനം.
Also Read:ഫൈസലിന്‍റെ സിനിമാ ബന്ധം; 2014ല്‍ അഭിനയിച്ചത് ഫഹദ് ഫാസില്‍ ചിത്രത്തില്‍!!
വിദേശത്ത് നിന്ന് ഭീമമായ തോതില്‍ സ്വര്‍ണ്ണം കടത്തിയത് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള
ശ്രമമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു,എന്തായാലും സ്വര്‍ണ്ണകടത്തിന് പിന്നിലെ തീവ്രവാദ
ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഉടന്‍ തന്നെ ലഭിക്കുമെന്നാണ് എന്‍ഐഎ യുടെ കണക്ക് കൂട്ടല്‍,
ഫൈസല്‍ ഫരീദിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിക്കുന്നതോടെ ഇത് സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ യുടെ വിലയിരുത്തല്‍.