കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് (Vinodini Balakrishnan) വീണ്ടും കസ്റ്റംസ് നോട്ടീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 30ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. 30 നും ഹാജരായില്ലെങ്കിൽ കോടതി വഴി വാറൻ്റ് അയക്കുമെന്ന്  കസ്റ്റംസ് നോട്ടീസിൽ (Customs Notice) വ്യക്തമാക്കിയിട്ടുണ്ട്.  ഇത് മൂന്നാമത്തെ തവണയാണ് കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയക്കുന്നത്. 


Also Read: Road Show നടത്താൻ Amit Shah എന്തുകൊണ്ടാണ് തൃപ്പുണ്ണിത്തുറതന്നെ തിരഞ്ഞെടുത്തത്? അറിയാം


മുൻപ് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.  അതുകൊണ്ട് ഇത്തവണ ഹാജരായില്ലെങ്കിൽ അടുത്ത നടപടി കടുക്കും എന്ന കാര്യത്തിൽ സംശയമില്ല.  എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. 


കാരണം ഈ സമയം വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താൽ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്. 


സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന് (Swapna Suresh) കോഴയായി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 


Also Read: മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസവുമായി SBI, We care senior citizen ന്റെ സമയപരിധി നീട്ടി 


സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിലെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്നു ഇത്. കേസ് വിവാദമായതോടെ ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കസ്റ്റംസ് (Customs) സിം കാർഡും ഉപയോഗിച്ച ആളെയും കണ്ടെത്തുകയായിരുന്നു. 


ഈ സിമ്മിൽ നിന്നും പോയിട്ടുള്ള ചില കോളുകളിൽ കസ്റ്റംസിന് സംശയമുണ്ട്. മാത്രമല്ല ഈ ഐ ഫോൺ കുറച്ചു നാൾ ബിനീഷ് കോടിയേരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ കൊച്ചി, ബംഗളുരു ഇഡി യൂണിറ്റുകളും വിനോദിനിയെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 


ആദ്യം കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അത് തനിക്ക് ലഭിച്ചിട്ടില്ലയെന്ന് കാണിച്ച് വിനോദിനി (Vinodini Balakrishnan) ഹാജരായിരുന്നില്ല.  മാത്രമല്ല ആ കത്ത് ഡോർ ക്ലോസ്ഡ് എന്നെഴുതി തിരിച്ചെത്തിയിരുന്നു.  


Also Read: ഇത് sunny Leone യെ കടത്തിവെട്ടുമോ? കമന്റിന് കിടിലം മറുപടി നൽകി Meera Nandan 


ബിനീഷ് കോടിയേരിയുടെ വീടിന്റെ അഡ്രസിലായിരുന്നു ആദ്യം കത്ത് അയച്ചിരുന്നത്.   ശേഷം വിനോദിനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയിരുന്നില്ല. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക