എം. ശിവശങ്കറിന്റെ കുരുക്ക് മുറുകുമോ? കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് കസ്റ്റംസ് ഇത്തരമൊരു തീരുമാനം എടുത്താതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് കസ്റ്റംസ് ഇത്തരമൊരു തീരുമാനം എടുത്താതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
Also read: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
കസ്റ്റംസ് നേരത്തെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു പക്ഷേ അന്ന് നൽകിയ മൊഴിയിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ള ഉന്നത രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഈ നേതാവിന് കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നൽകിയെന്നും സ്വപ്ന മൊഴിയിൽ പറഞ്ഞിട്ടുള്ള നേതാവിനെയാണ് ചോദ്യം ചെയ്യുക.
Also read: മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെ പേടിക്കണം: കെ. ടി. ജലീൽ
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്ന കാര്യത്തിലാണ് കസ്റ്റംസ് വ്യക്തത വരുത്തുന്നത്. നേരത്തെ കസ്റ്റംസ് ഒരു തവണ ചോദ്യം ചെയ്തിരുന്നു കൂടാതെ എൻഐഎ രണ്ടുതവണ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.