സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 40 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Aug 3, 2020, 06:39 PM IST
സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 40 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  815 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.  

പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ടു\മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് ആലപ്പുഴ സ്വദേശി ശശിധരൻ എന്നിവരാണ് മരിച്ചത്.  

Also read: മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെ പേടിക്കണം: കെ. ടി. ജലീൽ 
 

 

കൂടാതെ 15 ആരോഗ്യപ്രവർത്തകർക്കും 6 കെ.എസ്. സിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത് 106 പേർക്കും, ആലപ്പുഴ 101 പേർക്കും, തൃശൂരിൽ 85 പേർക്കും, മലപ്പുറത്ത്  85 പേർക്കും, കാസർഗോഡ് 66 പേർക്കും, പാലക്കാട് 59 പേർക്കും, കൊല്ലം 57 പേർക്കും, കണ്ണൂരിൽ 37 പേർക്കും, പത്തനംതിട്ടയിൽ 36 പേർക്കും കോട്ടയത്ത് 35 പേർക്കും  കോഴിക്കോട് 33 പേർക്കും വയനാട് 31 പേർക്കും ഇടുക്കിയിൽ 26 പേർക്കുമാണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.   

Also read: സ്വർണ്ണം കടത്താൻ സ്വപ്ന കോൺസുലേറ്റ് വാഹനം ഉപയോഗിച്ചത് മൂന്ന് തവണ... ! 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്തെ ഹോട്ട് സ്പാട്ടുകളുടെ എണ്ണം 502 ആയി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 19343 സാമ്പിളുകളാണ് പരിശോധിച്ചത്.   

Trending News