കൊച്ചി (Kochi): സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഇന്ന് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ (Karrat Fisal) വൻ നിക്ഷേപം നടത്തിയതായി കസ്റ്റംസ് അറിയിച്ചു.  മാത്രമല്ല തിരുവനന്തപുരം (Thiruvananthapuram) കേന്ദ്രീകരിച്ച് വർഷങ്ങളായി നടത്തുന്ന സ്വർണ്ണക്കടത്തിൽ കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റമസ് വ്യക്തമാക്കിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണ്ണക്കടത്തിന്റെ (Gold smuggling case) അന്വേഷണത്തിൽ കസ്റ്റംസ് നിർണായക പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.  കേരളത്തിൽ സ്വർണ്ണക്കടത്തുമായി കൂടുതൽ ബന്ധമുള്ള സ്ഥലമാണ് കൊടുവള്ളി.  കസ്റ്റഡിയിലുള്ള ഫൈസലിന് പ്രധാനമായും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ എല്ലാ സ്വർണ്ണക്കടത്തിലും വൻ നിക്ഷേപം ഉള്ളതായും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. 


Also read: Gold smuggling case: കൊടുവള്ളി കൗൺസിലർ കസ്റ്റംസ് കസ്റ്റഡിയിൽ  


കസ്റ്റംസിന്റെ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഇതിനകം 400 കിലോയോളം സ്വർണം നയതന്ത്ര  ചാനലിന്റെ മറവിൽ കടത്തിയിട്ടുണ്ട് എന്നാണ്.  ഇതിലെല്ലാം ഫൈസലിനും കൈയുണ്ട്.  സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case)  പ്രതികളായ റമീസ്, ഫൈസൽ ഫരീദ് എന്നിവരെ ചോദ്യം ചെയ്തത്തിലൂടെയാണ് കാരാട്ട് ഫൈസലിലേക്കുള്ള വഴി തുറന്നത്.  


Also read: Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ.. 


മാത്രമല്ല സ്വപ്ന സുരേഷിന്റെ (Swapna Suresh) മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതായും സൂചനയുണ്ട്.  ഫൈസലിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ കസ്റ്റംസ് (cutoms) നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.  ഇപ്പോൾ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതായിട്ടാണ് സൂചന. ഫൈസലിനെ കസ്റ്റംസ് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം ലഭിക്കുന്നത്. 


കസ്റ്റംസിന് ഫൈസൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ തെളിവുകൾ ലഭിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഫൈസലിന്റെ അറസ്റ്റും തള്ളിക്കളയാനാവില്ല.