Gold smuggling case: കൊടുവള്ളി കൗൺസിലർ കസ്റ്റംസ് കസ്റ്റഡിയിൽ

ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ  നടന്ന റെയ്ഡിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.    

Last Updated : Oct 1, 2020, 10:16 AM IST
  • നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
  • ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയലെടുത്തത്.
  • കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
Gold smuggling case: കൊടുവള്ളി കൗൺസിലർ കസ്റ്റംസ് കസ്റ്റഡിയിൽ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) കോഴിക്കോട് കൊടുവള്ളി കൗൺസിലറായ കാരാട്ട് ഫൈസലിനെ (Karrat Faisal) കസ്റ്റംസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ  നടന്ന റെയ്ഡിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 

Also read: അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച് -സ്വപ്ന

നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി (Gold smuggling case) ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.  ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയലെടുത്തത്.  കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.  

Also read: സ്വപ്നയുടെ വീട്ടിൽ കടകംപള്ളി പോയത് പലതവണ; ആരോപണവുമായി സന്ദീപ് വാര്യർ

ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27 മത്തെ വാർഡിലെ അംഗമാണ്.  മുൻപ് നടന്ന കരിപ്പൂർ  (Karipoor) സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ പ്രതിചേർത്തിരുന്നു.  മാത്രമല്ല ഈ കേസുകളുമായി ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു.       

Trending News