Gold Smuggling Case: സ്വപ്ന- സരിത്ത് മൊഴികളിൽ 4 മന്ത്രിമാർക്ക് കുരുക്ക്
പ്രതികൾ കസ്റ്റംസിന് നല്കിയ മൊഴികളിൽ ഇവരുമായുള്ള അടുപ്പവും ഇടപാടുകളും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Thiruvananthapuram, Gold Smuggling Case: സ്വര്‍ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 മന്ത്രിമാർ കുടുങ്ങും. പ്രതികൾ കസ്റ്റംസിന് നല്കിയ മൊഴികളിൽ ഇവരുമായുള്ള അടുപ്പവും ഇടപാടുകളും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കൂടാതെ മന്ത്രിമാരില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വപനയുടേയും (Swapna Suresh)സരിത്തിന്റെയും മൊഴികളിൽ ഉന്നതരുടെ ഇടപാടുകളെ കുറിച്ച് വന്ന പാരാമർശത്തെ തുടർന്ന് ഡൽഹിയിലും (Delhi) നാട്ടിലുമായി അന്വേഷണ ഏജന്‍സികള്‍ തിരക്കിട്ട ചർച്ചയിലാണ്.
Also read: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയിൽ
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത്കുമാര്‍ ഡല്‍ഹിയിലെത്തുകയും കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് അദ്ദേഹം മടങ്ങിയെത്തും. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ED) സ്പെഷ്യല്‍ ഡയറക്‌ടര്‍ പ്രശാന്ത് കുമാര്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തുകയും അന്വേഷണ സംഘവുമായി 2 ദിവസം കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് റിപ്പോർട്ട്.
Also read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ ചേരൂ.. സമ്പന്നരാകൂ!
സിഡാക്കിന്റെ സഹായത്തോടെ അന്വേഷണ സംഘം (Investigation Team) സ്വപ്നയുടെ ഫോണില്‍ നിന്നും വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങളാണെന്നാണ് റിപ്പോർട്ട്. ഇതിൽ നിന്നുമാണ് മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. ഈ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് (Customs Official) കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. കസ്റ്റംസ് സമർപ്പിച്ച രഹസ്യ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരമാർശിക്കുകയും ചെയ്തിട്ടുണ്ട്.