Gold smugling case: ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന
ജലീൽ ആദ്യം എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിയത് വ്യാഴാഴ്ച രാത്രി 7:30 നാണ്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി (Gold smuggling case) ബന്ധപ്പെട്ട് കെ ടി ജലീലിന്റെ മൊഴി ഇഡി എടുത്തത് രണ്ടു ദിവസമെന്ന് സൂചന. മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് (Enforcement Directorate) കൈമാറുകയും വിശദമായ പരിശോധനയ്ക്ക് ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കുമെന്നുമാണ് സൂചന.
ജലീൽ ആദ്യം എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിയത് വ്യാഴാഴ്ച രാത്രി 7:30 നാണ്. 11 മണിവരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. ശേഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
UAE യിൽ നിന്നും ഖുർആൻ നാട്ടിലേക്ക് എത്തിച്ചത് സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് ജലീൽ (KT Jaleel) എൻഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.