Gold smuggling case: സ്വപ്നയേയും ശിവശങ്കറിനേയും NIA ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു
ഇത് മൂന്നാമത്തെ തവണയാണ് ശിവശങ്കറിനെ NIA ചോദ്യം ചെയുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling case) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ NIA വീണ്ടും ചോദിക്കുന്നു. കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും (M.Shivashankar) ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ഇത് മൂന്നാമത്തെ തവണയാണ് ശിവശങ്കറിനെ NIA ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത വാട്ട്സ്ആപ് ചാറ്റുകൾ NIA വീണ്ടെടുത്തിരുന്നു.
Also read: സ്വപ്നയുടെ വീട്ടിൽ കടകംപള്ളി പോയത് പലതവണ; ആരോപണവുമായി സന്ദീപ് വാര്യർ
ഇതിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ ശിവശങ്കറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അതിലെ സന്ദേശങ്ങളും NIA പരിശോധിച്ചിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)