തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചത് മെറ്റല്‍ കറന്‍സിയായിട്ടാണെന്ന് വെളിപ്പെടുത്തല്‍. കേസിലെ നാലാം പ്രതിയായ സരിതാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഹവാല പണത്തിന് പകരം സ്വര്‍ണം നല്‍കിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സ് ഉപയോഗിച്ചിരുന്നുവെന്നും സരിത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ നിര്‍മാതാക്കള്‍ക്കും മെറ്റല്‍ കറന്‍സ് നല്‍കിയെന്നും, സിനിമാ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ പലരും സ്വര്‍ണം ഉപയോഗപ്പെടുത്തിയെന്നും സരിത്ത് വ്യക്തമാക്കുന്നു.


അതേസമയം ലോക്ഡൗണിൽ ശൃംഖല മുറിഞ്ഞ കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വർണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, സിനിമ നിർമാണ രംഗത്തും പണത്തിനു പകരം സ്വർണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. സരിത്തിന്റെ മൊഴി കൂടി ലഭിച്ചതോടെ അന്വേഷണം ശക്തമാക്കുന്നെന്നാണ് റിപ്പോർട്ടുകൾ.


Also Read: സ്വര്‍ണക്കടത്ത്: സ്വപ്നയെയും സന്ദീപിനെയും ഇന്ന് കേരളത്തിലെത്തിക്കും, NIA സംഘം യാത്ര തിരിച്ചു...


ഇതിനിടയിൽ സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായെന്ന് സൂചന. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും