കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ NIA അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും.
ഇന്നലെ വൈകിട്ടാണ് ഇരുവരെയും NIA സംഘം കസ്റ്റഡിയിലെടുത്തത്. സന്ദീപ് നായരെ മൈസൂരുവില്‍ നിന്നും സ്വപ്ന സുരേഷി(Swapna Suresh)നെ ബംഗളൂരുവില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. റോഡ് മാര്‍ഗ൦ കൊച്ചിയിലെത്തിക്കുന്ന ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ NIA കോടതിയില്‍ ഹാജരാക്കും.
പ്രതികളെയും കൊണ്ടുള്ള NIA സംഘം ബംഗളൂരുവില്‍ നിന്നും യാത്ര തിരിച്ചു. അതേസമയം, സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് ബംഗളൂരുവില്‍ എത്തിയത്. സ്വപ്നയോടൊപ്പം കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു എന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ NIA ഉദ്യോഗസ്ഥര്‍ തള്ളി.
ആളെ തിരിച്ചറിയാതിരിക്കാന്‍ സ്വപ്നയുടെ മുഖത്ത് മാറ്റങ്ങള്‍? ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവും മക്കളും?
കൊറോണ വൈറ(Corona Virus)സും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണും (Corona Lockdown) സംസ്ഥാനത്ത് തുടരുകയാണ്. ഇതിനിടെ സ്വപ്ന തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നു. ഈ സമയം തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ആയിരുന്നു എന്നതും ശ്രദ്ധേയം.
പിന്നീടാണ് ഇവര്‍ ബംഗളൂരുവിലേക്ക് കടക്കുന്നത്. ശക്തമായ സുരക്ഷ മറികടന്നു പോലീസുകാരുടെ കണ്ണ് വെട്ടിച്ച് സ്വപ്നയും സന്ദീപും എങ്ങനെ നാട് കടന്നു എന്നാ ചോദ്യവുമായി പ്രതിഷേധം ഉയരുകയാണ്.
സന്ദീപിന്റെ ഫോൺ കോൾ എൻഐഎയെ കൊണ്ടുനിർത്തിയത് സ്വപ്നയിൽ.. !
ഏകദേശം 15 കോടി രൂപയാണ് മൂല്യ൦ വരുന്ന 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള(Trivandrum International Airport)ത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. UAE കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയത്. ദുബായി(Dubai)ല്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം.
കാര്‍ഗോ ഫ്ലൈറ്റിലാണ് ദുബായില്‍ നിന്നും പാഴ്സലെത്തിയത്. പല രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്.