Crime: തലസ്ഥാനത്ത് ഞെട്ടിക്കുന്ന കവർച്ച; പട്ടാപ്പകൽ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്നു
Gold stolen in Thiruvananthapuram: സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കവർച്ച. പട്ടാപ്പകൽ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്നു. നെയ്യാറ്റിൻകരയിലാണ് സംഭവം.
പൂവാർ, തിരുപുറം, കഞ്ചാംപഴിഞ്ഞിയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും തട്ടിയെടുത്തത്. കഞ്ചാം പഴിഞ്ഞി പൗർണമി വീട്ടിൽ ജയചന്ദ്രൻ നായരുടെ ഭാര്യ ഹേമലതയും മൂന്നര വയസ്സുകാരിയായ ചെറുമകളും വീട്ടിലിരിക്കുമ്പോഴാണ് തിരുപുറം സ്വദേശികളും സഹോദരങ്ങളുമായ വിനീതും വിനീഷും ജയചന്ദ്രൻ നായരുടെ വീട്ടിലെത്തി കൊച്ചുമകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മൂന്നര പവൻ മാലയും പൊട്ടിച്ചെടുത്ത ശേഷം മൊബൈൽ ഫോണും എടുത്ത് കടന്നത്.
ALSO READ: മണിപ്പൂർ മറക്കില്ല; സുരേഷ് ഗോപിയെയും മോദിയെയും ബിജെപിയെയും വിമർശിച്ച് തൃശൂർ അതിരൂപത
ഹേമലതയുടെ ഭർത്താവ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. അദ്ദേഹത്തെ വിവരം അറിയിച്ചതിനെ തുടർന്ന് പൂവ്വാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെയും പൂവ്വാർ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...