Manipur: മണിപ്പൂർ മറക്കില്ല; സുരേഷ് ഗോപിയെയും മോദിയെയും ബിജെപിയെയും വിമർശിച്ച് തൃശൂർ അതിരൂപത

Archdiocese of Thrissur criticizes Suresh Gopi: തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയ്ക്ക് നേരെയുള്ള വിമർശനം. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 10:31 AM IST
  • 'മറക്കില്ല മണിപ്പൂര്‍' എന്ന എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം.
  • പ്രധാനമന്ത്രി മണിപ്പൂരിലേയ്ക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ലേഖനത്തിൽ പറയുന്നു.
  • വംശഹത്യ നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ല.
Manipur: മണിപ്പൂർ മറക്കില്ല; സുരേഷ് ഗോപിയെയും മോദിയെയും ബിജെപിയെയും വിമർശിച്ച് തൃശൂർ അതിരൂപത

തൃശൂ‍‍ർ: പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും സുരേഷ് ​ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ ഒര്‍മ്മിപ്പിച്ചു. നവംബര്‍ മാസത്തെ ലക്കത്തിലെ 'മറക്കില്ല മണിപ്പൂര്‍' എന്ന എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത രംഗത്തെത്തിയിരിക്കുന്നത്. 

മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നാണ് പ്രധാന വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ​ഗോപിക്ക് നേരെയുള്ള പരിഹാസം.

ALSO READ: പാലക്കാട് തൃത്താലയിൽ യുവാവിനെ വെട്ടിക്കൊന്നു

''മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട് '' എന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയേയും  ഓര്‍ത്തെടുത്ത് ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യവും സുരേഷ് ഗോപിയോട് ലേഖനത്തിലൂടെ ചോദിക്കുന്നു.

മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പൂരിനെ ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. ഇലക്ഷന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News