കോഴിക്കോട്: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് പോളിംഗ് നടക്കുകയാണ്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക. ചുരുക്കം ചില സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ഒഴിച്ചാല്‍ പോളിംഗ് സംസ്ഥാനത്ത് ഇതുവരെ സമാധാനപൂര്‍ണ്ണമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ ബിജെപിയ്ക്ക് ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കൂടാതെ ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ശ്രീധരന്‍പിള്ള തിരഞ്ഞെടുപ്പ് കമ്മീഷനെയും പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീനയെ വിമര്‍ശിച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു.