യേശുദേവന്റെ കുരിശുമരണത്തിന്റെ ത്യാഗ സ്മരണ പങ്കുവെച്ച് ക്രസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്. 


ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നത്. 


കോറോണ വൈറസ് കാരണം കാൽകഴുകൽ ശുശ്രൂഷയില്ലാതെയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ വ്യാഴം ആചരിച്ചത്. 


ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകളിൽ വൈദികരടക്കം അഞ്ചുപേരിൽ കൂടുതൽ പേർ പങ്കെടുത്തിരുന്നില്ല.  ചടങ്ങുകളൊക്കെ തത്സമയം ഓൺലൈനായി വിശ്വാസികൾക്ക് കാണാനുള്ള സൗകര്യം ദേവാലയങ്ങളിൽ തയ്യാറാക്കിയിരുന്നു. 


മലങ്കര സഭയിൽ രാവിലെ നടന്ന ദിവ്യബലിയോടെ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു.  രാത്രിയിൽ നടന്ന കുരിശ് ആരാധന കുടുംബ യൂണിറ്റുകളിൽ നിന്നുള്ള നാലുപേരെ വീതം പങ്കെടുപ്പിച്ചാണ് നടത്തിയത്. 


അരമണിക്കൂർ ഇടവിട്ട് നടത്തിയ കുരിശ് ആരാധന ഇന്നും തടരുമെന്ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ കമ്മിറ്റി പ്രസിഡന്റ് ആന്റണി പറഞ്ഞു.


കൂടാതെ എല്ലാ ദേവാലയങ്ങളിലും കോറോണ ബാധിതർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.  ഇന്ന് നടക്കേണ്ട കുരിശിന്റെ വഴി, നാളെ നടക്കേണ്ട പുത്തൻവെള്ളം വെഞ്ചരിപ്പ് എന്നിവ പൂർണ്ണമായും മാറ്റിവെച്ചിട്ടുണ്ട്.