തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും വനിതാമതിലില്‍ അണിനിരക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു‍. വനിതാമതില്‍ ചരിത്രസംഭവമാകുമെന്നും ഗതാഗതതടസം ഉണ്ടാകാതിരിക്കാനുളള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഇന്ന് വനിത മതില്‍ ഉയരുന്നത്. കാസര്‍ഗോട്ടെ നഗരമധ്യത്തിലാണ് വനിതാമതിലിന്‍റെ ആദ്യകണ്ണി ഉയരുന്നത്. ജില്ലയിലെ 44 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം ഒരു ലക്ഷത്തോളം വനിതകള്‍ സ്ത്രീമുന്നേറ്റചരിത്രപാതയില്‍ കൈകോര്‍ക്കും. 


ദേശീയപാതയിലെ 620 കിലോമീറ്റര്‍ ദൂരത്തില്‍ വൈകിട്ട് നാലിന് നിര്‍മിക്കുന്ന മനുഷ്യമതിലില്‍ അന്‍പത് ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. വെള്ളയമ്പലത്തെ സമാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.