തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണെന്നും പരാതികൾ പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലയെന്നും അദ്ദേഹം (K Surendran) പറഞ്ഞു. മാത്രമല്ല മരണം കൊവിഡ്മൂലമാണെന്ന് തെളിയിക്കാൻ ബന്ധുക്കൾ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Karippur gold smuggling: രാമനാട്ടുകര അപകടം നടന്ന ദിവസം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ല​ഗേജ് കവർന്നു; പിന്നിൽ കൊടുവള്ളി സംഘം


കേന്ദ്രസർക്കാരിന്റെ ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് (Covid19) ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും നമ്പർ വൺ കേരളം എന്ന പ്രൊപ​ഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കൊവിഡ് മരണങ്ങൾ ഔദ്യോ​ഗിക കണക്കിൽ നിന്നും ഒഴിവാക്കിയതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 


കൂടാതെ ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും. തുടക്കം മുതലേ കേന്ദ്രനയത്തിന് വിപരീതമായാണ് സംസ്ഥാനം പ്രവർത്തിച്ചത്. രാജ്യം മുഴുവൻ കൊവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിന് കാരണം ഇതാണെന്നും. തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകളും പരിശോധന വൈകിയതും കാരണമാണ് കേരളത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നതെന്നും സുരേന്ദ്രൻ (K Surendran) പറഞ്ഞു. 


Also Read: Monsoon 2021: ജൂലൈയില്‍ രാജ്യത്ത് സാധാരണ മഴ, കേരളത്തിലും കുറയുമെന്ന് IMD


കേരളത്തിൽ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജൻ ടെസ്റ്റുകൾ ആണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തുവെന്നും പറഞ്ഞു. 


ഈ കാരണമാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കുന്നതെന്നും. എന്നാൽ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ (K Surendran) കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.