ISIS സാന്നിധ്യം സംസ്ഥാനത്തുണ്ടെന്ന ഡിജിപിയുടെ തുറന്ന പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

Love Jihad കേരളത്തിൽ ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണെന്ന് സുരേന്ദ്രൻ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 05:32 PM IST
  • കേരളത്തിൽ ISIS റിക്രൂട്ട്മെന്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്
  • ലൗജിഹാദ് കേരളത്തിൽ ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്
  • പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണെന്ന് സുരേന്ദ്രൻ
  • സംസ്ഥാനത്തേക്ക് ഐസി സ്വാധീനമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾ പഠനത്തിനായി വരുന്നത് അസ്വഭാവികമാണെന്ന് സുരേന്ദ്രൻ
ISIS സാന്നിധ്യം സംസ്ഥാനത്തുണ്ടെന്ന ഡിജിപിയുടെ തുറന്ന പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

Thiruvananthapuram : കേരളത്തിൽ ISIS സാന്നിധ്യമുണ്ടെന്ന DGP ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന് BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ ISIS റിക്രൂട്ട്മെന്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണെന്നും അന്ന് സർക്കാർ അത് ഗൗരവമായി കണ്ടില്ലെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ലൗജിഹാദ് കേരളത്തിൽ ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണെന്ന് സുരേന്ദ്രൻ അറിയിച്ചു. 

ALSO READ : ISRO Spy Case News: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണൻ നാളെ മൊഴി നൽകും

കൂടാതെ സംസ്ഥാനത്തേക്ക് ഐസ് സ്വാധീനമുള്ള സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികൾ പഠനത്തിനായി വരുന്നത് അസ്വഭാവികമാണെന്ന് സുരേന്ദ്രൻ സൂചിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിയിലേക്ക് മാത്രം 1042 അപേക്ഷകളാണ് ഈ ഐഎസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്നും വന്നത്. ഈ സംഭവത്തെ പറ്റി സർക്കാർ ​ഗൗരവമായി പഠിക്കണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. 

കേരളത്തിലെ പൊലീസ് സേനയിൽ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയിൽ ചോർത്തി ഭീകരവാദികൾക്ക് നൽകിയ പൊലീസുകാരുള്ള നാടാണിത്. അന്ന് ഭീകരവാദികൾക്ക് വേണ്ടി പ്രവർത്തിച്ച സബ് ഇൻസ്പെക്ടർ ഷാജഹാനെ സർവ്വീസിൽ തിരിച്ചെടുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കൊല്ലത്ത് ഇന്റലിജൻസ് ഡിവൈഎസ്പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാർത്താ പുറത്തുവന്നിരുന്നു. എന്നാൽ അദ്ദേഹത്തെ സർവ്വീസിൽ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. 

ALSO READ : കശുമാവിൻ തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ: കേന്ദ്ര ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു

കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിൻ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്നാട് ക്യൂ ബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകൾ കണ്ടെത്താൻ. 

ജനം ടിവിക്കെതിരെയും ഒരു റിട്ട. ജഡ്ജി, ഒരു ഐപിഎസ് ഓഫീസർ, നാല് പൊതുപ്രവർത്തകർ എന്നിവർക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഇതിൽ എന്ത് നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് സുരേന്ദ്രൻ ചോദിച്ചു. നിരവധി പെൺകുട്ടികളെ തട്ടികൊണ്ടു പോയി ചാക്കും ഉടുത്ത് സിറിയയിലേക്ക് അയക്കുന്നത് കേരളത്തിൽ തുടരുകയാണ്. ഐഎസ് റിക്രൂട്ട്മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ALSO READ : സികെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പ്രശാന്ത് മലവയൽ

കേരളത്തിലെ ക്വൊട്ടേഷൻ സംഘങ്ങൾ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല ബിജെപി പ്രവർത്തകനായ തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്. ക്വൊട്ടേഷൻ സംഘങ്ങളാണ് സിപിഎമ്മിന്റെ പ്രാണവായുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News