കണ്ണൂർ: Kodiyeri Balakrishnan:  അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. അൽപ്പ സമയം മുഖ്യമന്ത്രി പിണറായി വിജയനരികിൽ ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണറുടെ സന്ദര്ശനം കണക്കിലെടുത്ത് അൽപ്പ സമയം പൊതുദർശനം നിർത്തിവെക്കുകയും ശേഷം അത് പുനരാരംഭിക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മറ്റി ഓഫീലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാവിലെ തന്നെ കോടിയേരി ബാലകൃഷ്‌ണന്റെ  വീട്ടിൽ എത്തിയിരുന്നു. ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അൽപ്പസമയം അവർക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് നടക്കും


കോടിയേരിയുടെ ഭൗതിക ശരീരം രണ്ട് മണിവരെ കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.  അഴീക്കോടൻ മന്ദിരത്തിലേക്ക് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു. കോടിയേരിയുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിലേക്ക് കൊണ്ടുവന്നത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ നിരവധി പേരാണ് വഴിയിൽ കാത്തു നിന്നത്.  അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിന് ശേഷം പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍കാരം നടത്തും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുന്നത്.  മുൻ മുഖ്യമന്ത്രി ഇകെ നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് പയ്യാമ്പലത്ത് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കുന്നത്.  സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുകാഥികളോടെയായിരിക്കും സംസ്കാരം നടത്തുക. കൊടിയേരിയോടുള്ള ആദര സൂചകമായി തലശേരി, ധർമ്മടം കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൻ ആചരിക്കുകയാണ്.  


Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 


ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഇന്നലെ  ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിച്ചത്. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെനന്നായിരുന്നു സീതാറാം യെച്ചൂരി അനുസ്മരിച്ചത്. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേര്‍പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും അനുസ്മരിച്ചിരുന്നു.


Also Read: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു 


കോടിയേരിയുടെ മരണത്തോടെ വിമര്‍ശകര്‍ പോലുംപറഞ്ഞിരുന്ന ചിരിക്കുന്ന വിപ്ലവകാരി,  സമന്വയത്തിന്റെ വിപ്ലവ നക്ഷത്രമാണ്  കേരളീയര്‍ക്ക് നഷ്ടമായതെന്നതിൽ ഒരു സംശയവും വേണ്ട. വിഎസ് മന്ത്രിസഭയിലെ രണ്ടാമനായും ആഭ്യന്തരം വിജിലന്‍സ് ടൂറിസം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്.  മാത്രമല്ല സിപിഎമ്മിന്റെ  ഏറ്റവും സങ്കീര്‍ണമായ സമയത്ത് പോലും വിവാദ വിഷയങ്ങളെ ലളിതമായ ശൈലിയില്‍ മറികടന്ന അതിശക്തനായ നേതാവി കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.  പാര്‍ട്ടിയും മന്ത്രി സഭകളും നേരിടേണ്ടിവന്ന വിഷമ ഘട്ടങ്ങളെ സമന്വയത്തിന്റെ പാതയിലൂടെ മറികടന്ന് എതിര്‍പക്ഷത്തിനു പോലും അംഗീകരിക്കാന്‍ ആവുന്ന ഫോര്‍മുലകള്‍ കണ്ടെത്തിയ ആളാണ് കോടിയേരിബാലകൃഷ്ണൻ.  സൗഹൃദപരമായ പെരുമാറ്റത്തിലൂടെ ഏവരോടും സംസാരിക്കാനുള്ള മനസ്സും വിഷയങ്ങള്‍ പരിഹരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും പലതവണ തെളിയിക്കപ്പെട്ടതാണ്. സഖാവിന്റെ ഈ വേർപാട് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിലെ പൊതുസമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.