Atlas Ramachandran Passes Away: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

Atlas Ramachandran Passes Away: ബിസിനസിന്റെ പല മേഖലകളിലേക്കും നോക്കി നിൽക്കെ വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് പതിയെ പതിയെ ഉയരുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 06:17 AM IST
  • അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
  • ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം
  • നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു
Atlas Ramachandran Passes Away: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍  അന്തരിച്ചു

ദുബായ്:  പ്രമുഖ പ്രവാസി വ്യപാരിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനും  ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍  അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ.  പരേതനായ വി കമലാകര മേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31 ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ ജനിച്ചത്.  അറ്റ്ലസ് രാമചന്ദ്രന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത് ബാങ്ക് ജീവനക്കാരനായാണ്.

Also Read: ഒതുങ്ങിയിരിക്കാന്‍ ഉദ്ദേശമില്ല; പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും

ബിസിനസിന്റെ പല മേഖലകളിലേക്കും നോക്കി നിൽക്കെ വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് പതിയെ പതിയെ ഉയരുകയായിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന മാസ് ഡയലോഗിലൂടെ അദ്ദേഹം കേരളത്തിലും പ്രശസ്തി നേടിയിരുന്നു.  ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണ മേഖല എന്നിവിടങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.  കൂടാതെ അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി ഉൾപ്പെടെ ഏതാനും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും അദ്ദേഹത്തിൻറെ പേരിലുണ്ട്.  മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത് എന്നതിൽ സംശയമില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു എംഎം രാമചന്ദ്രന്‍. ബിസിനസ് നല്ല നിലയില്‍ മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രന് ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ആഗസ്റ്റിലായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രനെ  മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

കാനറാ ബാങ്ക് ജീവനക്കാരനായി കരിയർ ജീവിതം ആരംഭിച്ച  അറ്റ്ലസ് രാമചന്ദ്രന്‍ 1974 മാര്‍ച്ചിലാണ് കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. ശേഷം 1981 ഡിസംബറിൽ അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങി. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു. 

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ #ViralVideo 

പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ആശുപത്രി നിരവധി മലയാളികള്‍ക്ക് സഹായകരമായിരുന്നു. ജയിൽ മോചിതനായിട്ടും അദ്ദേഹത്തിന് വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം എന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ആഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് അദ്ദേഹത്തിൻറെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ദുബായിൽ വച്ചുതന്നെ നടത്തും എന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News