Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് നടക്കും

Kodiyeri Balakrishnan: മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 07:17 AM IST
  • കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത്
  • സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിയോടെ ആരംഭിക്കും
  • വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം
Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് നടക്കും

കണ്ണൂ‍ർ: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും.  സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിയോടെ ആരംഭിക്കും. മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുന്നത്.  രാവിലെ 10 മണി മുതല്‍ തലശ്ശേരി മാടപ്പീടികയിലെ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. പയ്യാമ്പലം പാർക്കിലെ ഓപ്പൺ സ്‌റ്റേജിലാണ്‌ അനുശോചനയോഗം ചേരുന്നത്. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. 

Also Read: "ആശ്വാസ സാന്നിധ്യം മാഞ്ഞു പോയി; നഷ്ടമായത് ഒരു ജേഷ്ഠ സഹോദരനെ"; കോടിയേരിയെ അനുസ്മരിച്ച് മേഴ്സിക്കുട്ടിയമ്മ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും.  കണ്ണൂർ, തലശേരി, ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുന്നത്. 

Also Read: 'അസാമാന്യ ധൈര്യത്തോടുകൂടി അർബുദത്തെ നേരിട്ട വ്യക്തി....'കോടിയേരി സഖാവിനെ ഓർക്കുമ്പോൾ; ഡോ. ബോബൻ തോമസിന്റെ കുറിപ്പ്

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഇന്നലെ  ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിച്ചത്. കോടിയേരിയോടുള്ള ആദരസൂചകമായി ഇന്ന് തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ തലശേരി ടൗണ്‍ ഹാളിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെനന്നായിരുന്നു സീതാറാം യെച്ചൂരി അനുസ്മരിച്ചത്. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേര്‍പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും അനുസ്മരിച്ചിരുന്നു.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

 

കോടിയേരിയുടെ മരണത്തോടെ വിമര്‍ശകര്‍ പോലുംപറഞ്ഞിരുന്ന ചിരിക്കുന്ന വിപ്ലവകാരി,  സമന്വയത്തിന്റെ വിപ്ലവ നക്ഷത്രമാണ്  കേരളീയര്‍ക്ക് നഷ്ടമായതെന്നതിൽ ഒരു സംശയവും വേണ്ട. വിഎസ് മന്ത്രിസഭയിലെ രണ്ടാമനായും ആഭ്യന്തരം വിജിലന്‍സ് ടൂറിസം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്.  മാത്രമല്ല സിപിഎമ്മിന്റെ  ഏറ്റവും സങ്കീര്‍ണമായ സമയത്ത് പോലും വിവാദ വിഷയങ്ങളെ ലളിതമായ ശൈലിയില്‍ മറികടന്ന അതിശക്തനായ നേതാവി കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.  പാര്‍ട്ടിയും മന്ത്രി സഭകളും നേരിടേണ്ടിവന്ന വിഷമ ഘട്ടങ്ങളെ സമന്വയത്തിന്റെ പാതയിലൂടെ മറികടന്ന് എതിര്‍പക്ഷത്തിനു പോലും അംഗീകരിക്കാന്‍ ആവുന്ന ഫോര്‍മുലകള്‍ കണ്ടെത്തിയ ആളാണ് കോടിയേരിബാലകൃഷ്ണൻ.  സൗഹൃദപരമായ പെരുമാറ്റത്തിലൂടെ ഏവരോടും സംസാരിക്കാനുള്ള മനസ്സും വിഷയങ്ങള്‍ പരിഹരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും പലതവണ തെളിയിക്കപ്പെട്ടതാണ്. സഖാവിന്റെ ഈ വേർപാട് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിലെ പൊതുസമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News