Governor Arif Mohammed Khan ഇരുമുടികെട്ടുമായി പതിനെട്ടാം പടി കയറി ശബരിമലയിൽ ദർശനം നടത്തി
ഡോളി സംവിധാനവമായി സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് എത്തിയെങ്കിലും അത് നിഷേധിച്ച് കാൽനടയായി തന്നെ അദ്ദേഹം മലകയറുകയായിരുന്നു.
Pathanamthitta : ആചരാപൂർവം ഇരുമുടികെട്ടിമായി പതിനെട്ടാം പടി ചവിട്ടി Kerala Governor Arif Mohammed Khan ശബരിമലയിലെത്തി (Sabarimala) അയ്യപ്പദർശനം നടത്തി. പമ്പയിലെ (Pamba) ഗണപതികോവിൽ നിന്ന് ഇരുമുടികെട്ട് നിറച്ച് മലകൾ നടന്ന് കയറിയാണ് ഗവർണർ അയ്യപ്പ ദർശനം നടത്തിയത്.
ALSO READ : Sabarimala: മേടമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ദർശനത്തെ തുടർന്ന് നെയ്തേങ് അയ്യപ്പന് സമർപ്പിച്ചതിന് ശേഷം മാളികപ്പുറത്തും ദർശനം നടത്തി. മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങിയാണ് ഗവർണർ ദർശനം നടത്തിയത്.
ഇന്ന് വൈകിട്ട് അയ്യപ്പ ദർശനത്തിനായി പമ്പ ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർ നാല് മണിയോടെ ഗണപതികോവിലിൽ ഇരുമുടികെട്ട് നിറച്ച് മലയ കയറുകയായിരുന്നു. ഡോളി സംവിധാനവമായി സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് എത്തിയെങ്കിലും അത് നിഷേധിച്ച് കാൽനടയായി തന്നെ അദ്ദേഹം മലകയറുകയായിരുന്നു.
ALSO READ : Sabarimala വരുമാനം ഇടിഞ്ഞു: ദേവസ്വം ബോർഡ് കടം വാങ്ങും
രാത്രിയിൽ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം അദ്ദേഹം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ പുലർച്ചെ വീണ്ടും ദർശനം നടത്തും. തുടർന്ന് ഉച്ചയോടെ മല ഇറങ്ങി പമ്പയിൽ നിന്ന് മടങ്ങും.
ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍ വാസു ഉള്‍പ്പെടെയുള്ള മറ്റ് ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയരുന്നു. ശക്തമായ സുരക്ഷാ ക്രമീകരണമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ : കഴിഞ്ഞ വർഷത്തേതിന്റെ പകുതി പോലുമില്ല: ശബരിമലയിൽ വരുമാനം കുറവ്
വിഷു പൂജയ്ക്കായിട്ടാണ് ശബരിമല നട തുറന്നത്. ഏപ്രിൽ 14നാണ് വിഷുക്കണി. വിഷു പൂജയ്ക്ക് ശേഷം 18-ാം തിയതി നട അടയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...