കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി, ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി

ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് സംസ്കാരത്തിന് എതിരാണെന്നും അവര്‍ ഏജന്‍റുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ​ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 08:20 PM IST
  • അയ്യപ്പ​െന്‍റ മുന്നില്‍ പ്രണമിക്കുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി
  • കോന്നിയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  • അയ്യപ്പ ഭക്തരാരും ക്രിമിനലുകളല്ലെന്നും 41 ദിവസം വൃതമെടുത്താണ് എല്ലാവരും എത്തുന്നതെന്നും അദ്ദേഗം പ്രസംഗത്തിൽ പറഞ്ഞു.
  • മറ്റുള്ളവർക്ക് ​ എങ്ങിനെ നന്മവരുത്തണം മനസ്സിലാക്കുന്നത് അയ്യപ്പനിൽ നിന്നാണ്.
കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി,  ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി

പത്തനംതിട്ട: കഠിന വൃതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പ ഭക്തരെ ലാത്തിയുമായി നേരിട്ട് ഇടത് പക്ഷം ശബരിമല (Sabarimala) തകർക്കാൻ നോക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരണം വളികളോ​െടയാണ് അദ്ദേഹം തൻറെ​ പ്രസംഗം തുടങ്ങിയത്​. അയ്യപ്പൻറെ  പുണ്യഭൂമിയിൽ എത്തിയതില്‍ ഏറെ സന്തോഷമു​​െണ്ടന്നും അയ്യപ്പ​െന്‍റ മുന്നില്‍ പ്രണമിക്കുന്നുവെന്നും പറഞ്ഞ  പ്രധാനമന്ത്രി (PM Modi) സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു. അയ്യപ്പ ഭക്തരാരും ക്രിമിനലുകളല്ലെന്നും 41 ദിവസം വൃതമെടുത്താണ് എല്ലാവരും എത്തുന്നതെന്നും അദ്ദേഗം പ്രസംഗത്തിൽ പറഞ്ഞു.

ALSO READ : Tamil Nadu Assembly Election 2021: കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കി കനിമൊഴി

അയ്യപ്പൻമാരുടെ വിശ്വാസവും പവിത്രതയും ഭൂമിയെ കൂടുതൽ പവിത്രമാക്കുന്നു. മറ്റുള്ളവർക്ക് ​ എങ്ങിനെ നന്മവരുത്തണം  മനസ്സിലാക്കുന്നത് അയ്യപ്പനിൽ നിന്നാണ്. പക്ഷേ, ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് സംസ്കാരത്തിന് എതിരാണെന്നും . ഇപ്പോള്‍ അവര്‍ ഏജന്‍റുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ​ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ : Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍ ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി

 

ഇടതുപക്ഷത്തിൻറെ കള്ളത്തരങ്ങൾ എപ്പോഴും വിലപോകില്ലെന്നും ലോകമാകെ കമ്മ്യൂണിസത്തെ (Communism) തിരസ്കരിച്ചിക്കുകയാണെന്നും ഒരിക്കലും ഇനി അതിനൊരു മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിൻറെ പേരിൽ സംസ്കാരത്തെ മോശമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News