Chennas Narayanan Namboothiri| ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി അന്തരിച്ചു
ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിൻറെ നിര്യാണത്തെ തുടർന്ന് 2013-ലായിരുന്നു അദ്ദേഹം തന്ത്രി സ്ഥാനമേറ്റത്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി പുഴക്കര ചേന്നാസ് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. കോവിഡ് ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിൻറെ നിര്യാണത്തെ തുടർന്ന് 2013-ലായിരുന്നു അദ്ദേഹം തന്ത്രി സ്ഥാനമേറ്റത്. ഗുരുവായൂർ ക്ഷേത്രം മുൻ തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിൻറെയും ശ്രീദേവി അന്തർജനത്തിൻറെയും മൂത്തമകനാണ് നാരായണൻ നമ്പൂതിരിപ്പാട്. കഴിഞ്ഞ മാസം വരെയും അദ്ദേഹം ക്ഷേത്രത്തിൽ സജീവമായിരുന്നു.
Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു
കുറച്ചുകാലം ബാങ്ക് ഉദ്യോഗസ്ഥനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചെങ്ങന്നൂർ മിത്രമഠം സുചിത്ര അന്തർജനം, മക്കൾ: ശ്രീകാന്ത് നമ്പൂതിരിപ്പാട്, മരുമകൾ: അഖിലാ അന്തർജനം.
Also Read: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍
ശവസംസ്കാരം ഇന്ന് മലപ്പുറം വെളിയങ്കോട്ടെ പുഴക്കര ചേന്നാസ് മനയിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...