മ​ല​പ്പു​റം: ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി. ഇത് സംബന്ധിച്ച് മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

2016 ഡി​സം​ബ​ര്‍ 19ന് ​കോ​ട്ട​ക്ക​ല്‍ പു​ത്തൂ​ര്‍ ജു​മാ ​മ​സ്ജി​ദി​ൽ​ വ​ച്ചാ​ണ് ഹാ​ദി​യ​യു​ടെ​യും ഷെ​ഫീ​ന്‍ ജ​ഹാ​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. തൊട്ടടുത്ത ദിവസം ​ഹാ​ദി​യ​യും ഷെ​ഫി​നും ചേ​ര്‍​ന്ന് ഒ​തു​ക്കു​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നിട് ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​രു​ത് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.  


തുടര്‍ന്ന് ഇരുവരുടെയും വിവാഹത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 2017  ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മേയില്‍ കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുമായിരുന്നു.  


2017 മേ​യ് 24ന് ഹാ​ദി​യ​യു​ടെ വി​വാ​ഹം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 2018 മാ​ര്‍​ച്ച് 8ന് ​ഹാ​ദി​യയുടെയും ഷെ​ഫീ​ന്‍ ജ​ഹാ​ന്‍റെയും വി​വാ​ഹം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ടുകയും ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.