തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ യു.ഡി.എഫ്​ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമയിരുന്നെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ സമാധാനപരമായിത്തന്നെ ഹര്‍ത്താലുമായി സഹകരിച്ചു. ഇതുവരെ ഉണ്ടാകാത്ത വിധം സര്‍ക്കാര്‍ ഹര്‍ത്താല്‍ പൊളിക്കാന്‍ വ്യാപക ശ്രമം നടത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച്​ ഹര്‍ത്താലിനെതിരെ നീങ്ങി​. ഇരുവരും മത്​സരിച്ച്‌​ കെ.എസ്​.ആര്‍.ടി.സി ഒാടിച്ചിട്ടും കയറാന്‍ ആളുണ്ടായിരുന്നില്ല. സംസ്​ഥാമൊട്ടാകെ പൊലീസിനെ വിന്യസിച്ചു. സര്‍ക്കാറും പൊലീസും പ്രകോപനമുണ്ടാക്കി. ഒറ്റപ്പെട്ട സ്​ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത്​ പെരുപ്പിച്ചു കാട്ടി.


ഹര്‍ത്താല്‍ മൂലം അക്രമമുണ്ടായി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. 12 ദിവസം മുന്‍പെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്​. അര്‍ധ രാത്രി 12മണിക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിനെ വിമര്‍ശിക്കുന്നതില്‍ പരാതിയില്ല. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ കഴിയാത്തതിനാലാണ്​ തങ്ങളെ വിമര്‍ശിക്കുന്നതെന്ന്​ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.


എടപ്പാള്‍,സുല്‍ത്താന്‍ ബത്തേരി, മുക്കം, കൊണ്ടോട്ടി, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ​ലാത്തിച്ചാര്‍ജ്​ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.