മലപ്പുറം: ഓണപ്പൂക്കളത്തില്‍ വെയ്ക്കാനുള്ള തൃക്കാക്കരയപ്പനെ ഒരുക്കുകയാണ് മലപ്പുറം പുറമണ്ണൂരിലെ കുംഭാരന്‍ നാരായണനും മകന്‍ രാമന്‍ കുട്ടിയും. കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന തൃക്കാക്കരയപ്പന് ആവശ്യക്കാരാറേയുള്ളതിനാല്‍ ഓണവിപണയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇരുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറമണ്ണൂര്‍ കുംഭാരന്‍ കോളനിയിലെ നാരായണനും മകന്‍ രാമന്‍കുട്ടിയും വര്‍ഷങ്ങളായി ഓണിവിപണിയിലേക്കുള്ള തൃക്കാക്കരയപ്പനെ ഒരുക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ രണ്ടു വര്‍ഷം എന്നാല്‍ കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ പ്രതിസന്ധിയിലായിരുന്നു ഈ കുടുംബം. ഓണവിപണി വീണ്ടും സജീവമായ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഈ അച്ഛനും മകനും. കളിമണ്ണ് ശേഖരിച്ച് ഇവര്‍ ഓണത്തിനാവശ്യമുള്ള തൃക്കാക്കരയപ്പന്‍മാരെ ഒരുക്കുകയാണ്.

Read Also: Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും


റെഡിമെയ്ഡ് രൂപങ്ങള്‍ വിപണി കൈയ്യടക്കിയെങ്കിലും പരമ്പരാഗത രീതിയിലാണ് ഇവയുടെ നിര്‍മാണം. മൂന്നുദിവസമെടുത്താണ് ഓരോന്നും തയ്യാറാക്കുന്നത്. കളിമണ്ണ് കുഴച്ചെടുത്ത് തച്ചുകൂട്ടി ഉണങ്ങിയതിന് ശേഷമാണ് വിപണിയിലെത്തിക്കുക. ഓണമടുത്തെത്തിയപ്പോള്‍ ചെറുതും വലുതുമായ രൂപങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണിവര്‍. ഇവയെക്കൂടാതെ ആവശ്യാനുസരണം മണ്‍പാത്രങ്ങളും ഇവര്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.