കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ (RTPCR) പരിശോധനാ നിരക്ക് 500 ആക്കിയ സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി (High Court). സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യം അംഗീകരിക്കാനും തയാറായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സംസ്ഥാനത്ത് ആർടിപിസിആർ നിരക്ക് 1700 രൂപയായിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.


ALSO READ: കേന്ദ്ര സർക്കാർ Delhi ക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ നൽകണമെന്നും, കർണാടക ഹൈ കോടതിയുടെ 1200 mT ഓക്സിജൻ നൽകണമെന്ന് ഉത്തരവ് പിൻവലിക്കാനാവില്ലെന്നും Supreme Court


നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ (Kerala) ഇടക്കിയിരുന്നതെന്ന്  സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചാബിൽ 450 രൂപ, ഒറീസ 400 രൂപ, മഹാരാഷ്ട്ര 500 രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. കേരളത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ നിരവധി പരാതി ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നാണ് നിരക്ക് കുറച്ചതെന്നും സർക്കാർ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ (RTPCR) ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.