Alappuzha : പുന്നപ്രയിൽ (Punnapra) ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ (COVID Patient) ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് എത്താൻ വൈകിയതോടെ ബൈക്കിൽ കൊണ്ടുപോയി. പുന്നപ്ര കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (CFLTC) ചികിത്സയിലായിരുന്ന രോഗിയെയാണ് പിപിഇ കിറ്റ് (PPE Kit) ധരിച്ച രണ്ട് പേരുടെ നടുവിലിരുത്തി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് (Alappuzha Medical College) മാറ്റിയത്.
സിഎഫ്എൽടിസിയിൽ ഓക്സിജൻ സൗകര്യമില്ലാത്തതിനാൽ തുടർന്ന് ശ്വാസം തടസം അനുഭവപ്പെട്ടതിനാലാണ് അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. അംബുലൻസ് ലഭ്യമല്ലാതെ വന്നതോടെയാണ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്.
ALSO READ : ഐ.സി.യുകളിൽ ഇടമില്ല,ഒാക്സിജൻ ബെഡ്ഡുകൾ കിട്ടാനില്ല: കേരളം അതീവ ഗുരുതരാവസ്ഥയിൽ
ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമില്ലാത്ത പുന്നപ്ര പോളിടെക്നിക് കോളേജിലെ വനിതാ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസിയിൽ ശുചീകരണത്തിനായി എത്തിയ ഡിവൈഎഫ്ഐക്കാരായ സന്നദ്ധ പ്രവർത്തകരുടെ അടിയന്തര ഇടപെടലാണ് രോഗി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. അംബുലൻസിനായി ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ വൈകുമെന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ബൈക്കിൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സിഎഫ്എൽടിസിയിൽ ഉണ്ടായിരുന്ന മറ്റൊരു രോഗിയാണ് ബൈക്കിന്റെ പിന്നിൽ ഇരുന്നത്.
ALSO READ : Oxygen Plant: കേന്ദ്രം അനുവദിച്ച നാല് ഒാക്സിജൻ പ്ലാൻറിൽ ആദ്യത്തേത് കൊച്ചിയിൽ തുടങ്ങി
എന്നാൽ ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. 15 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുമായിരുന്നു അതിന് മുമ്പ് സന്നദ്ധ പ്രവർത്തകർ രോഗിയെ മാറ്റുകയായിരുന്നു എന്ന് ആലപ്പുഴ ജില്ല കലക്ടർ പ്രതികരിച്ചു. റോഡിലൂടെ ബൈക്കിൽ രോഗിയെ അങ്ങനെ എത്തിച്ചത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കലക്ടർ കൂട്ടിചേർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...